ദുബായ്: എത്യോപ്യൻ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന പാക് പൗരനെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടുക്കി ദുബായ് പോലീസ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പാക് പൗരന്‍ എത്യോപ്യന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നത്. അല്‍ ബര്‍ഹയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു കൊലപാതകം. ഫ്ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്ത് പോലീസ് എത്തിയത്. പോലീസ് സംഘം ഫ്ലാറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read Also: വരാപ്പുഴ കസ്റ്റഡി മരണം ; പോലീസുകാരുടെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം ഇങ്ങനെ
കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിസിറ്റിങ് വിസയില്‍ ദുബായിൽ എത്തിയതാണെന്നും വ്യക്തമായി. അല്‍ ഐനില്‍ താമസിക്കുന്ന പാക് പൗരനുമായി
ഇവർക്ക് ബന്ധമുണ്ടെന്നും കണ്ടെത്തി. തുടർന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. ഏതാനും മാസം മുന്‍പാണ് യുവതിയെ പരിചയപ്പെട്ടതെന്നും ഇവരുടെ ലൈംഗികബന്ധം പുലർത്തിയിരുന്നതായും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിക്കുകയുണ്ടായി. സംഭവ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ പ്രതി യുവതിയുടെ ഫ്ലാറ്റിൽ എത്തുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തു. രാവിലെ വരെ അവിടെ നില്‍ക്കണമെന്ന് പാക്ക് പൗരന്‍ ആവശ്യപ്പെട്ടപ്പോള്‍ 200 ദിര്‍ഹം കൂടി നല്‍കണമെന്ന് യുവതി ആവശ്യപ്പെടുകയും ഇതുമായി വാക്കുതർക്കം ഉണ്ടാകുകയും യുവാവ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.
Post Your Comments