മനാഗ്വ: പെന്ഷന് പരിഷ്കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം. 10 പേര് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേര്‍ക്ക് മൂന്നു ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് മനാഗ്വയില്‍ പെന്‍ഷന്‍കാര്‍ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാര്‍ഥികളും തൊഴിലാളികളും അടുത്ത ദിവസം മുതല്‍ പ്രക്ഷോഭത്തില്‍ ചേര്‍ന്നു. രണ്ട് പ്രക്ഷോഭകരും ഒരു പോലീസുകാരനും വെള്ളിയാഴ്ച നടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. തൊഴിലാളികളുടേയും ഉദ്യോഗസ്ഥരുടേയും പെന്ഷന് ഓഹരി വര്‍ധിപ്പിക്കുകയും പെന്ഷന് തുക കുറയ്ക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിനു കാരണമായത്.
read also: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: 200 പേര് അറസ്റ്റില്‍
പ്രക്ഷോഭകാരികളെ വൈസ് പ്രസിഡന്റ് റൊസാരിയോ മുറിലോ രക്തദാഹികളെന്നാണ് വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ രക്തദാഹികള്‍ രക്തമൊഴുക്കുകയാണെന്ന് മുറിലോ പറഞ്ഞു.
Post Your Comments