16കാരനും 17കാരനും മൂന്ന് രണ്ട് വര്‍ഷമായി ഒരുമിച്ചാണ് താമസം. അടുത്തടുത്ത് വീടുകളായതിനാല്‍ ഇരുവരും എപ്പോഴും ഒന്നിച്ചാണ്. സ്വവര്‍ഗാനുരാഗികളായ ഇരുവരും വളരെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും കൂടിയാണ് ജീവിച്ചിരുന്നത്. എന്നാല്‍ ഒരിക്കല്‍ പങ്കാളികളില്‍ ഒരാള്‍ മറ്റൊരു യുവതിയുമായി തനിക്ക് ഡേറ്റ് ചെയ്യണം എന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
16കാരനും 17 വയസുള്ള ജെറെമി സ്‌നാചെസുമാണ് ഒന്നിച്ച് ജീവിച്ചിരുന്നത്. ഇതിനിടെ ജെറെമി തനിക്ക് ഒരു യുവതിയുമായി ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 16കാരന് ഇത് ഇഷ്ടപ്പെട്ടില്ല. തന്നെ ജെറെമി ചതിക്കുകയാണെന്ന് ആരോപിച്ച് 16കാരന്‍ ജെറെമിയെ കുത്തി കൊല്ലുകയായിരുന്നു.
സ്‌കൂളില്‍ ഫുട്‌ബോളിലും വ്‌റെസ്ലിംഗ് ടീമിലും താരമായിരും ജെറെമി എന്ന് മാതാപിതാക്കള്‍ പറഞ്ഞു. 16കാരന്‍ ജെറെമിയെ കൊന്ന് കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജെറെമിയെ വീട്ടുകാര്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രതി അന്വേഷണവും ആരംഭിച്ചു.
തുടര്‍ന്ന് പ്രതി തന്നെ മൃതദേഹം കണ്ടെന്നും പറഞ്ഞ് പോലീസിനെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ 16കാരനെ അറസ്റ്റ് ചെയ്തു. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
Post Your Comments