ഉദയ്പൂര്‍: നാടിനെ നടുക്കി ഒരു കവര്‍ച്ച. വെള്ളിയാഴ്ച ഒരു എടിഎമ്മില്‍ നിന്നും കവര്‍ന്നത് 18.65 ലക്ഷം രൂപയാണ്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ തകര്‍ത്താണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഒരാള്‍ പണം എടുക്കാന്‍ എടിഎമ്മില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
Also Read : സ്പോണ്‍സറുടെ വീട്ടില്‍ നിന്നും കവര്‍ച്ച നടത്തി പ്രവാസി യുവതി മുങ്ങി: സംഭവം ഇങ്ങനെ
രാജാസ്ഥാനിലെ ഉദയ്പൂരിലെ ദാബോകിലെ എടിഎമ്മില്‍നിന്നുമാണ് 18.65 ലക്ഷം രൂപ കവര്‍ന്നത്. ദാബോക് പോലീസ് സ്റ്റേഷനു 100 മീറ്റര്‍ മാത്രം അകലെയുള്ള എടിഎമ്മില്‍നിന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. അഞ്ചു പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് നിഗമനം.
#Rajasthan: Rs. 18.65 lakh robbed from an SBI ATM in Dabok, Udaipur. Case has been registered & police has launched a search operation to identify the culprits.
— ANI (@ANI) April 21, 2018
രാത്രിയില്‍ അഞ്ചു പേര്‍ ജീപ്പില്‍ വന്നിറങ്ങുന്നതും കൊള്ളനടത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്നും കണ്ടെത്തി. മൂന്നുപേരാണ് എടിഎമ്മിനുള്ളില്‍ കടന്ന് മെഷീന്‍ തകര്‍ത്ത് പണം എടുത്തത്. മറ്റുള്ളവര്‍ പുറത്ത് സുരക്ഷ ഒരുക്കി. പിന്നീട് സംഘം പണവുമായി ജീപ്പില്‍ കടന്നു കളഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ കുറ്റവാളികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Post Your Comments