എത്രനേരത്തേക്ക് കുമ്പിടാൻ സാധിക്കുമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ; രാഹുൽഗാന്ധിക്ക് ഇനി മാപ്പ് പറയാമെന്ന് അമിത് ഷാ

ലക്‌നൗ: മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കാവിഭീകരതയെ കുറിച്ച്‌ പ്രസംഗിച്ച്‌ നടന്ന രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ മാപ്പുപറയണമെന്ന് അദ്ദേഹം പറയുകയുണ്ടായി.

Read Also: കര്‍ണ്ണാടകയില്‍ നിന്നും കോടികണക്കിന് രൂപ പിടിച്ചെടുത്തു

റായ്ബറേലിയില്‍ നടന്ന റാലിയിലാണ് അമിത് ഷാ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്. തീവ്രവാദകേസുകളുമായി ബന്ധപ്പെടുത്തി ഹിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സ് ഉപേക്ഷിക്കണം. മാപ്പ് പറയാനായി എത്രനേരത്തേക്ക് കുമ്പിടാന്‍ സാധിക്കുമെന്ന് രാഹുല്‍ തന്നെ തീരുമാനിക്കട്ടെ എന്നും കുടുംബാധിപത്യത്തിന്റെ ഇരയാണ് റായ്ബറേലിയെന്നും അമിത് ഷാ ആരോപിച്ചു.

Share
Leave a Comment