തിരുവന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മ്മാണത്തില്‍ കാലതാമസമുണ്ടായി എന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും അതിന് നിയമപരമായി തന്നെ മറുപടി നല്‍കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
തുറമുഖ നിര്‍മാണത്തിന് കാലതാമസം വന്നുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 18.96 കോടിരൂപയുടെ നഷ്ടപരിഹാരമാണെന്നും അത് നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ നിര്‍മ്മാണ പുരോഗതി കണക്കാക്കിയ രീതി തെറ്റാണെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.
നിശ്ചിത സമയത്ത് 25 ശതമാനം പണിപൂര്‍ത്തിയാക്കാത്തതിനാലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. വേണ്ടത്ര നിര്‍മാണ പുരോഗതി ഇല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. ഒരു ദിവസം 12 ലക്ഷം എന്ന കരാര്‍ വ്യവസ്ഥ അനുസരിച്ചായിരുന്നു നടപടി എടുത്തിരുന്നത്.
എന്നാല്‍ സമയത്ത് പണിതീരില്ലെന്ന നിലപാട് ആവര്‍ത്തിച്ച് അദാനി ഗ്രൂപ്പും രംഗത്തെത്തി. 16 മാസം കൂടി കിട്ടിയേ തീരൂ എന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. തുറമുഖം കമ്മീഷന്‍ ചെയ്താല്‍ മാത്രമേ അദാനി ഗ്രൂപ്പിന് വരുമാനം കിട്ടിത്തുടങ്ങൂ എന്നും വ്യക്തമാക്കുന്നു.
Post Your Comments