‘അബുദാബി: അബുദാബിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടുപേരെ മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മഫ്റഖ് പാലത്തില്‍ അബുദാബി ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. പെട്ടെന്ന് വാഹനം തിരിച്ചതും വാഹനങ്ങള്‍ക്ക് ഇടയില്‍ ആവശ്യത്തിന് അകലം പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമായതെന്ന് പ്രാരംഭ അന്വേഷണം വ്യക്തമാക്കുന്നതായി അബുദാബി ഗതാഗത-പട്രോള്‍ വകുപ്പിലെ അപകട അന്വേഷണ വകുപ്പ് മേധാവി ലെഫ്റ്റനന്റ് കേണല്‍ ഡോ. മുസല്ലം ആല് ജുനൈബി പറഞ്ഞു. –
Post Your Comments