ഭോപ്പാല്‍: ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്നതിനുവേണ്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് 6.47 ലക്ഷം രൂപ മോഷ്ടിച്ച യുവാവ്, പെൺകുട്ടി വിവാഹത്തിന് തയ്യാറാകാത്തതോടെ അഞ്ച് ലക്ഷം രൂപ കത്തിച്ചു. മോഷണവുമായി ബന്ധപ്പെട്ട് ജിതേന്ദ്ര ഗോയല്‍ (22) എന്ന യുവാവ് അറസ്റ്റിലായതോടെയാണ് ഈ വിവരങ്ങൾ പുറംലോകം അറിഞ്ഞത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ ജിതേന്ദ്ര ഗോയല്‍ സ്ഥാപനത്തിലെ ലോക്കറില്‍നിന്നാണ് 6.47 രൂപ മോഷ്ടിച്ചത്.
Read Also: സൗദി നഗരം തകര്‍ക്കാനെത്തിയ മിസൈല്‍ വെടിവെച്ചിട്ടു
ചോദ്യംചെയ്യലിനിടെയാണ് ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് യുവാവ് മൊഴി നൽകിയത്. വിവാഹ വാഗ്ദാനം യുവതി നിരസിച്ചതോടെ അഞ്ചുലക്ഷം കത്തിച്ചുവെന്നും പണം കത്തിച്ചശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഇയാൾ പറയുകയുണ്ടായി.
Post Your Comments