Latest NewsKeralaNewsIndia

വരാപ്പുഴ കസ്റ്റഡി മരണം : എസ്ഐയെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ സത്യാഗ്രഹത്തിനൊരുങ്ങി അമ്മ

കൊച്ചി: വരാപ്പുഴയിൽ മധ്യവയസ്‌കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ശ്രീജിത്തിന്റെ മരണത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേയ്ക്ക്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കൂടുതൽ പേർ പ്രതികളാകും. തുടർ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നു സൂചന. ശ്രീജിത്തിനെ മർദ്ദിച്ചവർക്കെതിരെ കൊലക്കുറ്റം ചുമത്തും.റൂറൽ എസ്.പി എ.വി ജോർജിനെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുക്കും.

also read: ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; പോലീസുകാർ റിമാൻഡിൽ

ശ്രീജിത്തിനെ അറസ്റ്റ് ചെയ്‌തതിൽ സിഐയ്ക്ക് വീഴ്ച പറ്റിഎന്ന് ആരോപണം. പ്രതിയെ സിഐ കണ്ടിട്ടില്ല. അതേസമയം എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്യണമെന്നാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആവശ്യം. എസ്ഐയെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ സമരം കിടക്കുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button