ഡൽഹി ; ബധിരയും മൂകയുമായ മകള്‍ക്കു വേണ്ടി വരനെ തേടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സമ്മാനമായി നല്‍കുന്നത് സര്‍ക്കാര്‍ ജോലിയും വീടും. 15 വര്‍ഷങ്ങള്‍ക്കു ശേഷം പാക്കിസ്ഥാനില്‍ താമസിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയ ബധിരയും മൂകയുമായ ഗീതയ്ക്കു വേണ്ടിയാണു ഫേസ്ബുക്ക് അടക്കമുള്ള സോഷില്‍ മീഡിയായിലുടെ സുഷമ സ്വരജ് വരനെ അന്വേഷിക്കുന്നത്.
കുട്ടിക്കാലത്ത് അബദ്ധത്തില്‍ പാക്കിസ്ഥാനിലെത്തിയ ഗീതയെ പോലീസ് പിടികൂടി. ശേഷം സര്‍ക്കാരിന്റെ കീഴിലുള്ള അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചു. തുടർന്ന് കറാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദി ഫൗണ്ടേഷന്‍ ഗീതയുടെ സംരക്ഷണം ഏറ്റെടുത്തു. 2015ല്‍ ഇന്ത്യയില്‍ മടങ്ങി എത്തിയ ഗീതക്ക് തന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ ഫലം കണ്ടില്ല. മാതാപിതാക്കളാണ് എന്ന് അവകാശപെട്ട് നിരവധി പേര്‍ എത്തി എങ്കിലും ആരേയും ഗീത തിരിച്ചറിഞ്ഞില്ല.
തുടർന്ന് സുഷമ സ്വരാജ് മധ്യപ്രദേശേ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനുമായി നടത്തിയ കൂടി കാഴ്ചയിലാണു ഗീതയുടെ വിവാഹ കാര്യം സുഷമ പ്രഖ്യാപിച്ചത്. ഈ മാസം എട്ടിന് ബധിരനും മൂകനുമായ വരനെ സുഷമ ഗീതയ്ക്കു വേണ്ടി കണ്ടെത്തി എങ്കിലും ഗീത അതു നിരസിച്ചു. ഇതിനു ശേഷമാണു വരനെ കണ്ടെത്താനുള്ള ശ്രമം വിപുലമാക്കിയത്. എഴുത്തുകാരും ജോതിഷിയും എഞ്ചിനിയറു സൈനികരും ഉള്‍പ്പെടെയുള്ളവര്‍ ഗീതയ്ക്കു വന്ന ആലോചനകളിലുണ്ട്. 15 പേരുടെ ലിസ്റ്റാണു തയാറാക്കിരിക്കുന്നത്. ഇതില്‍ നിന്നു ഗീതയ്ക്ക ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കാം. വിവാഹം കഴിക്കുന്ന വരന് വീടും സര്‍ക്കാര്‍ ജോലിയും ലഭിക്കുമെങ്കിലും ഇതു ലഭിക്കാന്‍ വേണ്ടി ആരും ഗീതയെ വിവാഹം കഴിക്കാന്‍ വരണ്ട എന്ന കർക്കശ നിലപാടിലാണ് സുഷമ സ്വരാജ്.
ALSO READ ;അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടന്ന അക്രമണങ്ങളുടെ അന്വേഷണം എൻഐഎയ്ക്ക് കൈമാറണം: കുമ്മനം
Post Your Comments