Latest NewsKeralaNews

മൊബൈലിലേക്ക് അശ്ലീല സന്ദേശ-വീഡിയോ പ്രവാഹം: പൊറുതിമുട്ടി അധ്യാപിക, 200 ഓളം സ്ത്രീകള്‍ വാട്സ്ആപ്പ് സെക്സ് മാഫിയയുടെ പിടിയിലെന്ന് സൂചന

അശ്ലീല വീഡിയോ അയച്ച ഒരു ഞരമ്പ് രോഗിയുടെ പ്രൊഫൈല്‍ ചിത്രം “ജസ്റ്റിസ് ഫോര്‍ ആസിഫ”

കട്ടപ്പന•ഇടുക്കി കട്ടപ്പന സ്വദേശിനിയായ സുമ ആനന്ദ്‌ എന്ന അധ്യാപികയുടെ നമ്പരിലേക്കാണ് നിരവധി നമ്പറുകളില്‍ നിരന്തരം ഫോണ്‍ കോളുകളും അശ്ലീല സന്ദേശങ്ങളും വീഡിയോകളും വരാന്‍ തുടങ്ങിയത്. ആദ്യം കാര്യമറിയാതെ അന്ധാളിച്ചുപോയ അധ്യാപിക തനിക്ക് സന്ദേശം അയച്ച ഒരാള്‍ വഴി നടത്തിയ അന്വേഷണത്തില്‍ ‘ഫോട്ടോസ് & വീഡിയോ ചാറ്റിങ് ഗ്രൂപ്പ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ തന്റെ നമ്പര്‍ മോശമായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടതായി കണ്ടെത്തി. രാജേഷ്‌ കെ.ആര്‍. എന്ന കോട്ടയത്തുള്ള ഒരു കാര്‍ ഡീലര്‍ ആണ് ഇവരുടെ നമ്പര്‍ ഈ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തത്.

താന്‍ നാല് വര്‍ഷമായി ഉപയോഗിക്കുന്ന നമ്പര്‍ ആണിതെന്ന് സുമ ‘ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി’യോട് പറഞ്ഞു. കഴിഞ്ഞ നാല്-അഞ്ച് ദിവസമായി ഫോണ്‍ തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് അവര്‍ പറഞ്ഞു. ഈ സംഭവം തന്നെ മാനസികമായി തകര്‍ത്തുകളഞ്ഞുവെന്നും വല്ലാത്ത ഭീകരമായ അവസ്ഥയിലൂടെയാണ് താന്‍ ഈ ദിവസങ്ങളില്‍ കടന്നുപോയതെന്നും മൂന്ന് കുട്ടികളുടെ മാതാവുകൂടിയായ സുമ പറയുന്നു.

വാട്സ്ആപ്പില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചവരില്‍ ചിലര്‍ അക്കൗണ്ട്‌ നമ്പര്‍ നല്‍കിയാല്‍ പണം അയച്ചു തരാമെന്ന് വാഗ്ദാനം ചെയ്തു. 19 വയസ് മാത്രം പ്രായമുള്ള യുവാവ് വരെ അധ്യാപികയോട് സെക്സ് ആവശ്യപ്പെട്ട് സ്വകാര്യ ഭാഗങ്ങളുടെ ചിത്രം പങ്കുവച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് അശ്ലീല വീഡിയോ അയച്ച ഒരു ഒരു ഞരമ്പ് രോഗിയുടെ പ്രൊഫൈല്‍ ചിത്രം “ജസ്റ്റിസ് ഫോര്‍ ആസിഫ” എന്നാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

200 ലേറെ മലയാളി സ്ത്രീകളുടെ നമ്പരുകള്‍ ഈ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് സുമ പറഞ്ഞു. ഇവരില്‍ പലരും സംഘത്തിന്റെ ഭീഷണിയ്ക്കും ബ്ലാക്ക്മെയിലിനും ഇരായിട്ടുണ്ടാകാമെന്ന ആശങ്കയും ഇവര്‍ ഈസ്റ്റ്‌ കോസ്റ്റ് ഡെയിലിയോട് പങ്കുവച്ചു. പലരും നാണക്കേട് മൂലം വിവരം പുറത്ത് പറയാത്തതാകാം. സോഷ്യല്‍ മീഡിയയില്‍ ഇനിയൊരു സ്ത്രീയ്ക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാത്ത തരത്തിലുള്ള ശക്തമായ നടപടിയാണ് വേണ്ടതെന്നും സുമ ആവശ്യപ്പെടുന്നു. സംഭവത്തില്‍ സുമ സൈബര്‍ സെല്ലില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

വാട്സ്ആപ്പിലൂടെ സ്ത്രീകളെ കെണിയില്‍ പെടുത്തി ഉപയോഗിക്കുന്ന സംഘങ്ങള്‍ കേരളത്തിലും സജീവമാണെന്ന സൂചനയാണ് അധ്യാപികയ്ക്കുണ്ടായ ദുരനുഭവം സൂചിപ്പിക്കുന്നത്. കൗമാരക്കാരും 20 കള്‍ മാത്രം പ്രായമുള്ള യുവാക്കളുമാണ് ഇത്തരം ഗ്രൂപ്പുകളില്‍ കൂടുതല്‍ സജീവമെന്നതും ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇത്തരം ഇതിനെതിരെ ശക്തമായ നടപടി അധികൃതരുടേയും പോലീസിന്റെയും ഭഗത്ത് നിന്ന് ഉണ്ടായേ മതിയാകൂ.

സുമയുടെ പ്രതികരണം കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button