തിരുവനന്തപുരം: വരാപ്പുഴയിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം. ഈ മാസം 23ന് എറണാകുളത്തുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് 24മണിക്കൂർ ഉപവാസം നടക്കുക.
ALSO READ:കസ്റ്റഡി മരണം ; ഡോക്ടറുടെ പുതിയ വെളിപ്പെടുത്തൽ
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അടിവയറിനേറ്റ മര്‍ദ്ദനം മരണകാരണമായെന്നും മര്‍ദ്ദനത്തിന് സാക്ഷികള്‍ ഉണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിൽ സിഐയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപണം ഉയർന്നിരുന്നു. എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്യണമെന്ന് ശ്രീജിത്തിന്റെ കുടുംബം ആവശ്യപെട്ടിരുന്നു. എസ്ഐയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം ചെയ്യുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു.
Post Your Comments