Latest NewsKerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ്ഐ അറസ്റ്റിൽ

കൊച്ചി ; വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിന് ഇരയായി ശ്രീജിത്ത്‌ കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്‌തു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ്  അ​റ​സ്റ്റ് ചെ​യ്ത​ത്. കേസിലെ നാലാം പ്രതിയായ ദീപക്കിനെതിരെ കൊലക്കുറ്റമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.  

 ക​ള​മ​ശേ​രി എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ ജി​തി​ൻ​രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, സു​മേ​ഷ് എ​ന്നി​വ​ര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്നലെ  ഇവരെ റി​മാ​ൻ​ഡ് ചെയ്തിരുന്നു. കേ​സി​ൽ ഇ​വ​രു​ടെ മൊ​ഴി​യാ​ണ് എ​സ്ഐ​യു​ടെ അ​റ​സ്റ്റി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് വി​ല​യി​രു​ത്ത​ൽ.

അതേസമയം എസ്ഐ അടക്കമുളളവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ശ്രീജിത്തിന്‍റെ കുടുംബം പറഞ്ഞിരുന്നു. മൂന്ന് ആര്‍ടിഎഫുകാർ മാത്രമല്ല പ്രതികൾ. എസ്ഐ ദീപക്, പറവൂർ സിഐ, റൂറൽ എസ്പി എന്നിവരും ശ്രീജിത്തിന്‍റെ മരണത്തിനു ഉത്തരവാദികൾ ആണെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also read ;വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് ഹസന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button