KeralaLatest NewsNews

ഹര്‍ത്താല്‍ അക്രമത്തില്‍ ആര്‍.എസ്.എസ് പങ്ക് അന്വേഷിക്കണം -എസ്.ഡി.പി.ഐ

മലപ്പുറം• കത്വയില്‍ എട്ടുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16​ലെ ഹര്‍ത്താലി​ന്റെ മറവില്‍ നടന്ന അക്രമത്തില്‍ ആര്‍.എസ്.എസി​​ന്റെ പങ്ക്​ അന്വേഷിക്കണമെന്ന്​ എസ്.ഡി.പി.ഐ ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ കലാപമുണ്ടാക്കാന്‍ സംഘ്​പരിവാര്‍ മുമ്ബും ശ്രമിച്ചിട്ടുണ്ട്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിനെതിരെ ഉയര്‍ന്ന സ്വാഭാവിക പ്രതിഷേധമാണ് 16ന് കണ്ടത്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തെത്തിയവരില്‍ മുസ്​ലിം ലീഗ്, സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്. എല്ലാ സമുദായത്തില്‍പ്പെട്ടവരുടെയും സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. കുറേപ്പേര്‍ അറസ്​റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തു. ഇതില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമുണ്ട്. എന്നാല്‍, അക്രമ സംഭവങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമിലെന്നും എസ്.ഡി.പി.ഐ പറഞ്ഞു.

താനൂരിലെ ബേക്കറി കൊള്ളയടിക്കുന്നതി​ന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ കാണുന്നത് സി.പി.എം, ലീഗ് പ്രവര്‍ത്തകരെയാണ്. സ്വന്തം അണികള്‍ ചെയ്ത തെറ്റ് മറച്ചുവെക്കാനും ഹര്‍ത്താല്‍ വിജയിച്ചതിലെ ഈഗോ കാരണവും അക്രമ സംഭവങ്ങളും ഹര്‍ത്താലി​ന്റെ പിതൃത്വവും ഇവര്‍ എസ്.ഡി.പി.ഐയുടെ ചുമലിലിടുകയാണ്. പീഡനക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കൊണ്ടുവന്ന പോക്സോ നിയമം, ഇരക്ക് നീതി കിട്ടാനായി ശബ്​ദിച്ചവരുടെ മേല്‍ പ്രയോഗിക്കുന്നത് അപലപനീയമാണെന്നും എസ്.ഡി.പി.ഐ ഭാരവാഹികള്‍ പറഞ്ഞു. സാദിഖ് നടുത്തൊടി, എ.കെ. അബ്​ദുല്‍ മജീദ്, എം.പി. മുസ്തഫ, എ.എ. റഹീം എന്നിവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button