KeralaLatest NewsNewsIndia

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: റിമാന്‍ഡിലായ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ റിമാന്‍ഡിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇന്നലെത്തന്നെ പ്രതിഭാഗം ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇന്നലെ വൈകുന്നേരം 6.30 ഓടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സന്തോഷ് ജിതിന്‍ രാജ് സുമേഷ് എന്നീ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരുന്നു.

ALSO READ:ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; പോലീസുകാർ റിമാൻഡിൽ

ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അടിവയറിനേറ്റ മര്‍ദ്ദനം മരണകാരണമായെന്നും മര്‍ദ്ദനത്തിന് സാക്ഷികള്‍ ഉണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തതെന്നും കുറ്റം തങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവര്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കി. വരുടെ മൊഴിയും മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button