ഫീച്ചറുകൾക്ക് പിന്നാലെ ഫീച്ചറുമായി വാട്‌സാപ്പ്. 0.5 സെക്കന്റ് മൈക്ക് ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്‌സ് റെക്കോഡാകുന്ന ഓഡിയോ ലോക് ഫീച്ചര്‍ അപ്‌ഡേഷനാണു അടുത്തതായി വാട്‌സാപ്പ് പരീക്ഷിക്കുന്നത്. നിലവിൽ വാട്‌സാപ്പില്‍ മൈക്ക് ബട്ടണ്‍ ദീര്‍ഘമായി ഞെക്കിപിടിച്ചാല്‍ മാത്രമാണ് ശബ്ദം റെക്കോഡാവു. എന്നാൽ എപ്പോഴെങ്കിലും കൈ തെറ്റുകയോ മറ്റോ ചെയ്താല്‍ അതുവരെ റെക്കോഡ് ചെയ്തത് മുഴുവന്‍ ഡിലീറ്റ് ആകും. ഇതിന് പരിഹരമായാണ് ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കുന്നത്.
അതേസമയം മൈക്ക് ബട്ടണില്‍ 0.5 സെക്കന്റ് ഞെക്കിപിടിച്ച് സ്‌വൈപ്പ് ചെയ്താല്‍ ലോക്കാകുമെന്ന സന്ദേശം വരും. അതുപ്രകാരം ലോക്ക് ചെയ്താല്‍ പിന്നീട് കാന്‍സല്‍ ചെയ്യുകയോ സെന്‍ഡ് ചെയ്യുകയോ ചെയ്യും വരെ ആപ്ലിക്കേഷന്‍ ശബ്ദങ്ങള്‍ റെക്കോഡു ചെയ്തുകൊണ്ടേയിരിക്കുന്നതാണ് പുതിയ ഫീച്ചര്‍.
എന്നാൽ ഈ ഫീച്ചറിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒറ്റനോട്ടത്തില്‍ കൊള്ളാമെങ്കിലും നമ്മള്‍ പോലുമറിയാതെ സംഭാഷണങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചക്ക് ഈ ഫീച്ചര്‍ വഴിവെക്കും. അതിനാൽ വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുന്നതിനാല്‍ വാട്‌സാപ്പിന്‍റെ ഈ ഫീച്ചര്‍ അപ്‌ഡേഷന്‍ പരാജയമാകാനുള്ള സാധ്യതയാണ് തെളിയുന്നത്.
Also read ;40 വര്‍ഷത്തിനു ശേഷം 66കാരന്‍ തിരികെ കുടുംബത്ത് : വഴിത്തിരിവായത് യൂട്യൂബ്
Post Your Comments