തിരുവനന്തപുരം: കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഭർത്താവ് തന്നെ മൊഴി ചൊല്ലുമോ എന്ന സംശയത്താലാണ് ഗര്‍ഭിണിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടി വന്നതെന്ന് ഷംന. തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗര്‍ഭ പരിശോധനയ്ക്ക് എത്തിയ മടവൂര്‍ സ്വദേശിയായ ഷംനയെ കാണാതായത്. ആശുപത്രിയില്‍ പരിശോധനക്കെത്തി ഭര്‍ത്താവിനെയും ബന്ധുക്കളെയും വെട്ടിച്ച് ഷംന കടന്നുകളയുകയായിരുന്നു. കണ്ടെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് യുവതി ഗർഭിണിയല്ലെന്ന് വ്യക്തമായത്.
Read Also: എസ്.എ.ടിയില്‍ നിന്നും കാണാതായ ഷംന ഗര്‍ഭിണിയല്ല : ഇതേ കുറിച്ച് ഡോക്ടര്‍മാര്‍ക്കും അറിവില്ല
അന്‍ഷാദുമായുള്ള ഷംനയുടെ വിവാഹം കഴിഞ്ഞിട്ട് 2 വര്‍ഷത്തിലധികമായി. ഇതിനിടെ രണ്ട് തവണ ഗര്‍ഭിണിയായി. പക്ഷേ ഈ രണ്ട് തവണയും ഗര്‍ഭം അലസിപ്പോയിരുന്നു. ഇതിനെ ചൊല്ലി തന്റെ രക്ഷിതാക്കളും അന്‍ഷാദിന്റെ ഉമ്മയും ബാപ്പയും കുത്തുവാക്കുകള്‍ പറഞ്ഞു. ഗര്‍ഭം അലസിപ്പോയത് പറഞ്ഞാല്‍ വീണ്ടും കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരുമെന്ന ഭയം കൊണ്ടാണ് ഭര്‍ത്താവിനെയും വീട്ടുകാരെയും പറ്റിച്ചത്. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ തന്നെ മൊഴി ചൊല്ലുമോ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുമോ എന്നിങ്ങനെയുള്ള പേടിയും തനിക്ക് ഉണ്ടായിരുന്നുവെന്നും അതിനാലാണ് ഇത്തരമൊരു തട്ടിപ്പിന് മുതിർന്നതെന്നും ഷംന പറയുകയുണ്ടായി.
വയറിന്റെ വലുപ്പമില്ലായ്മ കുഞ്ഞിന്റെ ഭാരക്കുറവാണെന്ന് പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിച്ച ശേഷം ഓരോ മാസത്തിലും ഒരു ചൊവ്വാഴ്ച എന്ന രീതിയില്‍ ഒന്‍പതാം മാസം വരെ ഗര്‍ഭപരിശോധനയ്ക്കും ചികില്‍സക്കുമായി യുവതി എസ്‌എടിയിൽ വന്നിരുന്നു. പരിശോധന രേഖകളും മരുന്നുമൊക്കെ മറ്റുള്ളവരില്‍ നിന്ന് രഹസ്യമാക്കി വെക്കുകയും ചെയ്‌തു. ഒടുവിൽ സത്യം പുറത്തുവരുമെന്നായപ്പോഴാണ് ഒളിവിൽ പോകാൻ തീരുമാനിച്ചത്.
Post Your Comments