ദുബായ്: യു.എ.ഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് രണ്ടുകോടി രൂപ നഷ്ടപരിഹാരം. കണ്ണൂര്‍ സ്വദേശിയായ അബ്ദുല്‍ റഹ്മാന് നഷ്ടപരിഹാരമായി 11 ലക്ഷം യു.എ.ഇ ദിര്‍ഹം (ഏതാണ്ട് രണ്ട് കോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്. 2015 ഡിസംബറിലാണ് കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുല്‍ റഹമാനെ അല്‍ ഐനിലെ ജിമിയില്‍ വച്ച് സ്വദേശി ഓടിച്ച വാഹനമിടിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ റഹ്മാനെ അല്‍ ഐനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബ്ദുല്‍ റഹ്മാന്‍ കോടതിയെ സമീപിക്കുകയായിരുന്നു.എന്നാല്‍ അബ്ദുല്‍ റഹ്മാന്‍ അശ്രദ്ധമായി റോഡ് ക്രോസ് ചെയ്തത് മൂലമാണ് അപകടമുണ്ടായതെന്നാണ് യു.എ.ഇ സ്വദേശിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഈ വാദം അംഗീകരിക്കാതിരുന്ന കോടതി യു.എ.ഇ സ്വദേശി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പിഴശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments