തിരുവനന്തപുരം: കേരളകൗമുദിയുടെ ചീഫ് എഡിറ്റർ എം.എസ്.രവി(68) അന്തരിച്ചു. വീട്ടിൽവെച്ച് ഇന്ന് ഉച്ചയോടെ കുഴഞ്ഞ്‌വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം പിന്നീട്.
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ ആൺമക്കളിൽ നാലാമത്തെയാളാണ് രവി. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഇദ്ദേഹം കേരളകൗമുദി ഡയറക്ടറുമാണ്. മാദ്ധ്യമ രംഗത്തെ വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ ; ശൈലജ. എഡിറ്റർ ദീപു രവി, മാർക്കറ്റിംഗ് ഡയറക്ടർ ദർശൻ രവി എന്നിവർ മക്കളാണ്. എം.എസ്. മണി, പരേതരായ എം.എസ്.മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ എന്നിവർ സഹോദരങ്ങളാണ്.
Post Your Comments