Latest NewsKeralaNews

കത്വ സംഭവത്തിന്റെ മറവില്‍ പണം പിരിക്കല്‍, വോയിസ് ക്ലിപ്പ് വൈറലാകുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാപകമായി പണപ്പിരിവ് നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ തമ്മില്‍ പണമിടപാട് സംബന്ധിച്ച് നടത്തുന്ന സംഭാഷണമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശബ്ദരേഖ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതോടെ അടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

Also Read : വീണ്ടും ഒരു കത്വ, പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കിടിച്ച് കൊന്നു

ഇരയായ പെണ്‍കുട്ടിയുടെ പേരില്‍ വന്‍ തുക പിരിച്ചെടുത്തിട്ടും അത് കുടുംബത്തിന് കിട്ടിയില്ലെന്ന കാര്യമാണ് ഇവര്‍ സംസാരിക്കുന്നത്. പണം പിരിച്ചവര്‍ക്കിടിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞതായും ഓഡിയോ ക്ലിപ്പില്‍ നിന്നും വ്യക്തമാകുന്നതായി പറയുന്നു.

താന്‍ ഈ ശബ്ദരേഖ കേട്ടുവെന്നും തന്റെ കൈയ്യില്‍ ലഭിച്ചയുടനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് അപരിഷ്‌കൃതവും കിരാതവുമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് ലഭിക്കാവുന്ന ശിക്ഷ നല്‍കും. മനുഷ്യത്വമുള്ള ആര്‍ക്കും ഇത്തരം നടപടി എടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി അനവധി പ്രതിഷേധങ്ങളാണ് കത്വ പീഡനവുമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button