ഒരു സ്ത്രീക്ക് അവളുടെ ജീവിതം പൂര്‍തയിലെത്തുന്നത് കുഞ്ഞിന് ജന്മം നല്‍കുമ്പോഴാണ്. മാതൃസ്‌നേഹവും അതിന്റെ വേദനയും അറിയണമെങ്കില്‍ ലേബര്‍ റൂമില്‍ തന്നെ നില്‍ക്കണം. അപ്പോളേ ഒരു അമ്മയുടെ വേദനയും അവരുടെ സ്‌നേഹവും മനസിലാക്കാനാകൂ. ഇത്തരത്തില്‍ മാതൃ സ്‌നേഹം വിളിച്ചോതുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
ഒരു ഫോട്ടോഗ്രാഫി മത്സരമാണ് ഇത്തരത്തില്‍ കുറേ ചിത്രങ്ങള്‍ നമുക്ക് മുന്നിലേക്ക് എത്തിച്ചത്. ഗര്‍ഭിണിയായ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കുന്ന ചിത്രങ്ങളായിരുന്നു പകര്‍ത്തേണ്ടിയിരുന്നത്. ഇത്തരത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ഡ ആരുടെയും കണ്ണ് നനയ്ക്കുന്നതാണ്. ഓരോ ചിത്രവും മാതൃസ്‌നേഹമാണ് അടിവരയിട്ട് കാണിക്കുന്നത്.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ ബര്‍ത്ത് ഫോട്ടോഗ്രഫേഴ്‌സാണ് മത്സരം സംഘടിപ്പിച്ചത്. നാല് കാറ്റഗറികളിലായി 300 അപേക്ഷകളാണ് ലഭിച്ചത്. ലേബര്‍, ഡെലിവറി, ബര്‍ത്ത് ഡീറ്റെയില്‍സ്, പോസ്റ്റ്പാര്‍ട്ടം എന്നിങ്ങനെയായിരുന്നു കാറ്റഗറി.
ബെല്‍ജിയത്തില്‍ നിന്നുള്ള മര്‍ജിക് ത്യോനെയാണ് ഓവറോള്‍ വിന്നറായി തിരഞ്ഞെടുത്തത്. നിരവധി ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ലേബര്‍ കാറ്റഗറിയില്‍ യുഎസിലെ റെബേക്ക കോഴ്‌സി പകര്‍ത്തിയ നൗവെയര്‍ ആന്റ് എവരിവെയര്‍ ആണ്. ഡെലിവറിയുടെ മികച്ച ചിത്രം ബ്രസീലിലെ ഡാനിയല്‍ ജസ്റ്റസിനാണ്. എന്‍ കൗല്‍ ബേബി ബര്‍ത്തിനാണ് അവാര്‍ഡ്. പോസ്റ്റ്പാര്‍ട്ടം വിഭാഗത്തില്‍ യുഎസ് കാരനായ എസ്തര്‍ എഡിത്തിന്റെ ഫ്‌ലെഷ് ഓഫ് മൈ ഫ്‌ലെഷ് അവാര്‍ഡ് നേടി.
Post Your Comments