KeralaLatest NewsIndiaNews

പവര്‍കട്ടുണ്ടോ ? നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പവര്‍കട്ട് മൂലം വലയുന്ന പൗരന്മാര്‍ക്ക് ഏറെ സന്തോഷം തരുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം ഭരണകൂടം എടുത്തത്. പവര്‍കട്ടുണ്ടായാല്‍ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ പൗരന് നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കി ഡല്‍ഹി സര്‍ക്കാരാണ് ജനോപകാരപ്രദമായ ഈ തീരുമാനമെടുത്തത്. അധിക നേരമെടുക്കുന്നതും മുന്നറിയിപ്പുമില്ലാത്തതുമായ പവര്‍കട്ടുകള്‍ക്കാണ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരിക. സര്‍ക്കാരില്‍ നിന്നുണ്ടായ ഈ നടപടിയ്ക്ക് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്‍റെ അംഗീകാരം ലഭിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പദ്ധതി നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പദ്ധതി മരവിക്കുകയായിരുന്നു.

വിപ്ലവകരമായ തീരുമാനമാണ് ഇപ്പോഴെടുത്തതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു. നഷ്ടപരിഹാര വ്യവസ്ഥ നടപ്പിലാക്കുന്നതോടെ കമ്പനികള്‍ക്ക് ജനങ്ങളോട്‌ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ വൈദ്യുതി വിതരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇത് പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം. മണിക്കൂറിന് 50 രൂപ വയ്ച്ച് ആദ്യ രണ്ടു മണിക്കൂറിനു നല്‍കണം. പീന്നീടുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതമാവും നഷ്ടപരിഹാരം നല്‍കേണ്ടി വരിക. ടാറ്റാ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ്, ബിഎസ്ഇ രാജ്ധാനി പവര്‍ ലിമിറ്റഡ്, ബിഎസ്ഇ യമുന പവര്‍ ലിമിറ്റഡ് എന്നിങ്ങനെ മൂന്നു സ്വകാര്യ കമ്പനികളാണ് ഡല്‍ഹിയില്‍ ഊര്‍ജ്ജ വിതരണ രംഗം കയ്യടക്കിയിരിക്കുന്നത്.

നഷ്ടപരിഹാര തുക ഉപയോക്താവിന്‌റെ അക്കൗണ്ടിലേക്ക് ഇടണമെന്ന നിര്‍ദ്ദേശത്തിന് പുറമേ നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ ഉപഭോക്താവിന് പവര്‍ റെഗുലേറ്ററെ സമീപിക്കാമെന്നും പുതിയ ചട്ടത്തില്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് തെളിയിക്കപ്പെട്ടാല്‍ 5000 രൂപയോ ആദ്യ നഷ്ടപരിഹാര തുക എത്രയാണോ അതിന്‌റെ 5 ഇരട്ടിയോളം കമ്പനി ഉപയോക്താവിന് നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button