വിദ്യാര്‍ഥി റോഡപകടത്തില്‍ മരിച്ചതില്‍ വേറിട്ട പ്രതിഷേധവുമായി സുഹൃത്തുക്കള്‍. 12ഓളം വിദ്യാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രതിഷേധം നടത്തിയവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ചണ്ഡൗലിയില്‍ വിദ്യാര്‍ഥി റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റോഡ് തടഞ്ഞും പൊതുമുതല്‍ നശിപ്പിച്ചുമാണ് പ്രതിഷേധമറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വിദ്യാര്‍ഥികള്‍ കല്ലെറിയുകയും ചെയ്തു.
ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചണ്ഡൗലി എസ്പി സന്തോഷ് കുമാര്‍ പറഞ്ഞു. സുഹൃത്തുക്കള്‍ പ്രതിഷേധിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
Post Your Comments