KeralaLatest NewsNewsIndia

പുള്ളിമാനെ വളർത്തി; വീട്ടമ്മ അറസ്റ്റിൽ

മലപ്പുറം: അനധികൃതമായി വീട്ടില്‍ പുള്ളിമാനെ വളർത്തിയ വീട്ടമ്മ അറസ്റ്റിൽ. പെരിന്തല്‍മണ്ണ ആനമങ്ങാട്‌ മണലായ സ്വദേശിനി മങ്ങാടന്‍പറമ്ബത്ത്‌ മുംതാസിനെയാണ്‌ (40) കാളികാവ്‌ റേഞ്ച്‌ ഫോറസ്‌റ്റ് ഓഫീസര്‍ ടി റെഹീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. യുവതി വീട്ടിൽ മാനിനെ വളർത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാനിനെ കണ്ടെത്തുകയായിരുന്നു. വീടിനോട്‌ ചേര്‍ന്ന്‌ നിര്‍മിച്ചിട്ടുള്ള മുറിയിൽ നിന്നാണ് മാനിനെ കണ്ടെത്തിയത്.
യുവതിയുടെ ഭർത്താവ് ഷംസുദീൻ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല ഇയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

also read: പുള്ളിമാന്‍ വേട്ടക്കിടയില്‍ രണ്ട് വേട്ടക്കാര്‍ പിടിയില്‍

മാനിനെ വണ്ടൂരിലെത്തിച്ച്‌ വൈദ്യ പരിശോധനക്ക്‌ വിധേയമാക്കിയ ശേഷം കോടനാടുള്ള റെസ്‌ക്യൂ ഹോമിലേക്ക്‌ കൊണ്ട്‌ പോയി. അറസ്‌റ്റിലായ യുവതിയെ മഞ്ചേരി ഫോറസ്‌റ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും. കാളികാവ്‌ റേഞ്ച്‌ ഫോറസ്‌റ്റ് ഓഫീസര്‍ ടി റെഹീസ്‌, ഫ്‌ലയിങ്‌ സ്‌ക്വോഡ്‌ റേഞ്ച്‌ ഓഫീസര്‍ ജയപ്രകാശ്‌, കരുവാരക്കുണ്ട്‌ ഡെപ്യുട്ടി റേഞ്ച്‌ ഓഫീസര്‍ എന്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ റെയ്‌ഡ് നടത്തിയത്‌. 12വര്‍ഷത്തോളമായി മാനിനെ വീട്ടില്‍ വളര്‍ത്തിയതായി സംശയിക്കുന്നതായാണ്‌ ഫോറസ്‌റ്റ് അധികൃതര്‍ പറയുന്നത്‌. രണ്ടാഴ്ച മുൻപ് തെരുവ്‌ നായകള്‍ അക്രമിമിച്ച്‌ ഓടിച്ച്‌ കൊണ്ട്‌ വന്ന മാനിന്‌ സംരക്ഷണം കൊടുക്കുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ ഷംസുദീൻ പറഞ്ഞു.

രാത്രി ശബ്‌ദം കേട്ട്‌ ഉണര്‍ന്ന ജോലിക്കാരനാണ്‌ അവശ നിലയില്‍ കണ്ട മാനിന്‌ ഭക്ഷണവും വെള്ളവും കൊടുത്ത്‌ സംരക്ഷണം നല്‍കുകയായിരുന്നുവെന്നും ഷംസു പറയുന്നു. ആരോഗ്യം വീണ്ടെടുത്ത മാന്‍ രണ്ട്‌ ദിവസത്തിന്‌ ശേഷം വീട്ടില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക്‌ ശേഷം വീണ്ടും തിരിച്ചെത്തി, മാനിനെ കെട്ടിയിടുകയോ കൂട്ടിൽ അടയ്ക്കുകയോ ചെയ്‌തില്ലെന്നും ഷംസുദീൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button