![ARRT-UAE-DUBAI-6MEN ARREST](/wp-content/uploads/2017/11/ARREST-1.jpg)
നിലമ്പൂര്‍: നിലമ്പൂരിലെ കരുളായി വനമേഖലയില്‍ പുള്ളിമാന്‍ വേട്ടക്കിടയില്‍ രണ്ടു വേട്ടക്കാരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കരുളായി റേഞ്ച് ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെയും ഒപ്പം വേട്ടയാടാന്‍ ഉപയോഗിച്ച നാടന്‍ തോക്കുകളും പിടികൂടിയത്. ഏകദേശം 20 കിലോ തൂക്കമുള്ള പുള്ളിമാനെ ഇറച്ചിക്ക് വേണ്ടിയാണ് വേട്ടയാടിയതെന്ന് പ്രതികള്‍ സമ്മതിച്ചു.
കഴിഞ്ഞ രാത്രി പെട്രോളിംഗിനിടയില്‍ വെടിശബ്ദം കേട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പുള്ളിമാനുമായി വേട്ടസംഘം വനപാലകരുടെ പിടിയിലായത്. അതേസമയം, സംഘത്തിലെ മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടുവെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments