കൊച്ചി: ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം. കത്വ സംഭവത്തില്‍ സംഘപരിവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ വീണ്ടും സൈബര്‍ ആക്രമണം. മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഫോണ്‍ നമ്പറും വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ദീപ നിശാന്ത് പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെ നേരത്തെ നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ദീപ നിശാന്ത് ആരോപിച്ചു.
കത്വ സംഭവത്തിന് പിന്നാലെ, സിപിഎം അനുഭാവിയായ ദീപക് ശങ്കര നാരായണന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാ നിശാന്ത് റീ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. പോസ്റ്റിനെ വിമര്‍ശിച്ചുള്ള കമന്റുകള്‍ തുടക്കത്തില്‍ അവഗണിച്ചു. എന്നാല്‍ പിന്നീട് ഫോണിലും നിരന്തരം ഭീഷണി തുടങ്ങി. പല ഗ്രൂപ്പുകളിലും ഫോണ്‍ നമ്പറും മോശം ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍
എം.എഫ്.ഹുസൈന്റെ ചിത്രത്തെ അനുകൂലിച്ചതിനായിരുന്നു നേരത്തെ സൈബര്‍ ആക്രമണം. ഫേസ് ബുക്ക്, വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ടടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും ദീപ നിശാന്ത് പറഞ്ഞു.
Post Your Comments