KeralaLatest News

കടലാക്രമണം രൂക്ഷമാകുന്നു ; രണ്ട് വീടുകൾ കടലെടുക്കുന്നു ; ഞെട്ടിക്കുന്ന വീഡിയോ

ആലപ്പുഴ ; ചേർത്തല ഒറ്റമശേരിയിൽ കടലാക്രമണം രൂക്ഷമാകുന്നു. തീരപ്രദേശത്തെ രണ്ടു വീടുകള്‍ കടലെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്.

വീഡിയോ ചുവടെ ;

അതേസമയം  വന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ലക്ഷദ്വീപ് മേഖലയിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലും ബംഗാളിലും തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചിരുന്നു. ഏപ്രില്‍ 21, 22 തീയതികളിലാണ് ശക്തമായ തിരമാലയ്ക്ക് സാധ്യത. തീരത്ത് ജലസംബന്ധ വിനോദങ്ങളില്‍ നിന്ന് ഈ ദിവസങ്ങളില്‍ വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പുണ്ട്. വിശദവിവരം www.incois.gov.in/portal/osf/osf.jsp യില്‍ ലഭ്യമാണ്.

Also read ;കോവളത്ത് നിന്നും കാണാതായ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button