Latest NewsKeralaNews

അപകട മരണമെന്ന് കരുതിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തൽ

കണ്ണൂര്‍: അപകടമരണമായി വിധിയെഴുതി പോലീസ്‌ അന്വേഷണം അവസാനിപ്പിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ മുഹമ്മദ്‌ സജീറിന്റെ മരണം കൊലപാതകമെന്നു വെളിപ്പെടുത്തല്‍. സജീറിനെ കൊലപ്പെടുത്തിയതാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാമെന്നും ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിലൂടെയാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. സജീറുമായി അടുത്ത ബന്ധമുണ്ടായിരുന്ന, ഇപ്പോള്‍ അജ്‌മാനില്‍ ബിസിനസുകാരനായ, കണ്ണൂര്‍ സ്വദേശി ദീവേഷ്‌ ചേനോളിയാണു വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.

വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ കണ്ണൂര്‍ പാര്‍ലമെന്റ്‌ മണ്ഡലം പ്രസിഡന്റ്‌ ജോഷി കണ്ടത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ്‌ മേധാവിക്കു പരാതി നല്‍കി. അഴീക്കോട്‌ മണ്ഡലം 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. പിടിച്ചെടുത്തതിന്റെ ആവേശത്തില്‍ പ്രവര്‍ത്തകര്‍ മുഴുകിയിരിക്കെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ചാലാട്‌ സ്വദേശി മുഹമ്മദ്‌ സജീറിന്റെ മരണവാര്‍ത്തയെത്തിയത്‌. 2011 മേയ്‌ 17നു തെക്കന്‍ മണലിലായിരുന്നു സംഭവം. സജീറിനെ കൊലപ്പെടുത്തിയതാണെന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അന്ന്‌ ആരോപിച്ചിരുന്നു. ബൈക്ക്‌ അപകടത്തില്‍പ്പെടുത്തിയതാണെന്ന സംശയവും ബലപ്പെട്ടിരുന്നു.

ലോക്കല്‍ പോലീസും പിന്നീടു ക്രൈംബ്രാഞ്ചും കേസ്‌ അന്വേഷിച്ചു. ബൈക്കപകടത്തില്‍ മരിച്ചെന്നായിരുന്നു ഏറെ നാള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പോലീസിന്റെ നിഗമനം. പിന്നീട്‌ പള്ളിക്കുന്ന്‌, ചാലാട്‌ മേഖലയില്‍ ചില രാഷ്‌ട്രീയമാറ്റങ്ങളുണ്ടായി. സജീറിന്റെ മരണം സംബന്ധിച്ച ചര്‍ച്ചകളും പിന്നീടുണ്ടായില്ല. ഇതിനിടെയാണ് സജീറിന്റെ മരണം കൊലപാതകണമാണെന്നതിനു കൃത്യമായ തെളിവുണ്ടെന്നും സംഭവം ഒത്തുതീര്‍പ്പാക്കിയതാണെന്നും വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button