കായംകുളം: തെങ്ങ് തലയില്‍ വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കായംകുളം ചേരാവള്ളി നടീലേത്ത് ശ്രീധരന്‍ ശശികല ദമ്പതികളും ഏക മകനുമായ അശ്വന്ത് ശ്രീധന്‍ (12) ആണ് മരിച്ചത്. മുരുക്കുംമൂട് സെന്റ് ജോണ്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അശ്വന്ത്.
also read:കൊലയാളി ഗെയിം : മലയാളി യുവാവ് അപകടത്തില്‍ മരിച്ചു
കഴിഞ്ഞ 13 ന് വൈകിട്ട് നാലരമണിയോടെയായിരുന്നു അപകടം. വീടിന് സമീപമുള്ള പറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു അശ്വന്ത്. മഴയും കാറ്റും വരുന്നതുകണ്ട് വീട്ടിലേയ്ക്ക് പോയങ്കിലും ചെരുപ്പ് എടുക്കാന്‍ മറന്നതിനാല്‍ വീണ്ടും കളിസ്ഥലത്തേക്ക് വന്നു. ഈസമയം സമീപത്ത് ഉണങ്ങി നിന്നിരുന്ന തെങ്ങ് തലയിലേയ്ക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
Post Your Comments