ന്യൂഡല്‍ഹി: വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയും അത് വഴി കൂടുതൽ വിദേശികളെ പഠനത്തിനായി ഇന്ത്യയിലേക്ക് ആകർഷിക്കുവാനും കഴിയുക എന്ന ലക്ഷ്യത്തിലൂന്നി സർക്കാരിന്റെ “STUDY IN INDIA” എന്ന പ്രോഗ്രാം മനുഷ്യ വിഭവശേഷി മന്ത്രാലയം ബുധനാഴ്ച സമാരംഭം കുറിച്ചു. അതിനായി വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാസ്വരാജ് ന്റെ നേതൃത്വത്തിൽ പൊതുവായൊരു Admission portal നും തുടക്കം കുറിച്ചു.
രാജ്യത്തെ 160 ഓളം വരുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. 2023 ആവുമ്പോഴേക്കും കുറഞ്ഞത് രണ്ട് ലക്ഷം വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പ്രവേശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്! വിസ തടസ്സങ്ങൾ ഒഴിവാക്കി പ്രവേശനം സുഗമമാക്കുന്നതിനുള്ള സഹായവും ഈ പദ്ധതി വഴി ലഭ്യമാകും! നിരവധി വിദേശ നയതന്ത്രഞ്ജർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശ്രീ സത്യപാൽ സിംഗ് സന്നിഹിതനായിരുന്നു.
Post Your Comments