Latest NewsNewsGulf

മക്കയില്‍ നിസ്‌കരിക്കുന്നതിനിടെ മലയാളി ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം

ജിദ്ദ: മക്കയില്‍ നിസ്‌കരിക്കുന്നതിനിടെ മലയാളി ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍ എത്തിയ മലയാളി ഗൃഹനാഥ നിസ്‌കാരത്തിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കൊടിയമ്മയിലെ പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ ഖദീജ (70) യാണ് മരിച്ചത്.

മഗ്രിബ് നിസ്‌ക്കാരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഖദീജ ഉടന്‍ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെയാണ് കുടുംബസമേതം ഖദീജ ഉംറ നിര്‍വ്വഹിക്കാനായി മക്കയിലെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button