Latest NewsNewsIndia

പാകിസ്ഥാനില്‍ തീര്‍ഥാടനത്തിന് പോയ ഇന്ത്യക്കാരിയായ വീട്ടമ്മ മതംമാറി, പാകിസ്ഥാനിയെ വിവാഹം കഴിച്ചു

ഹൊഷിയാര്‍പുര്‍ (പഞ്ചാബ്) : പാകിസ്ഥാനില്‍ തീര്‍ഥാടനത്തിന് പോയ ഇന്ത്യക്കാരിയായ വീട്ടമ്മ മതംമാറി, പാകിസ്ഥാനിയെ വിവാഹം കഴിച്ചു പഞ്ചാബിലെ ഹൊഷിയാര്‍പുര്‍ ജില്ലയില്‍ നിന്നാണ് പാകിസ്ഥാനിലെ ലാഹോറിലേയ്ക്ക് തീര്‍ത്ഥാടനത്തിന് പോയത്. എന്നാല്‍ അവിടെ കണ്ടുമുട്ടിയ പാകിസ്ഥാന്‍കാരനെ വിവാഹം കഴിച്ചുവെന്നും ഇതിനായി വീട്ടമ്മ ഇസ്ലാം മതം സ്വീകരിച്ചുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത് തന്റെ മരുമകളെ പാകിസ്ഥാനിലെ ആഭ്യന്തര ഇന്റലിജെന്‍സ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധമായി മതപരിവര്‍ത്തനം ചെയ്യിച്ചുവെന്നാണ്.

ഏപ്രില്‍ 12നാണ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സംഘടിപ്പിച്ച തീര്‍ത്ഥാടന സംഘത്തോടൊപ്പം കിരണ്‍ ബാല പാകിസ്ഥാനിലേയ്ക്ക് യാത്രയായത്. ഏപ്രില്‍ 16 നാണ് കിരണ്‍ ബാലയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിയ്ക്കുന്നത്. പാകിസ്ഥാനിലേയ്ക്കുള്ള വിസയുടെ കാലാവധി ഏപ്രില്‍ 21 വരെയാണെന്നും പൊലീസില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം കിരണ്‍ ബാല ഇസ്ലാമിലേയ്ക്ക് അകൃഷ്ടയാകുകയും ഇതേതുടര്‍ന്ന് ഇവര്‍ ലാഹോറിലുള്ള ദാറുല്‍-ആലും-ജാമിയ നയീമിയ എന്ന മതസ്ഥാപനത്തില്‍ ചെന്ന് ഇസ്ലാം മതം സ്വീകരിച്ചുവെന്നുമാണ്. തുടര്‍ന്ന് മതം മാറിയതിനു ശേഷം ലാഹോറുകാരനായ മുഹമ്മദ് അസം എന്നയാളെ വിവാഹം കഴിക്കുകയുമായിരുന്നു.

പാകിസ്ഥാനിലേയ്ക്കുള്ള വിസ തിയതി പുതുക്കുന്ന ഫോമില്‍ കിരണ്‍ ബാല എന്ന പേരിനു പകരം പുതുതായി സ്വീകരിച്ച ആമ്‌നാ ബീബി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. മതം മാറിയതിനു പിന്നിലെ കാരണമായി പറയുന്നത് ഇന്ത്യയില്‍ നിന്നും ഇവരുടെ ജീവന് വധഭീഷണി നേരിടുന്നുവെന്നാണ്. ഇത് പാകിസ്ഥാനിലെ ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് ലാഹോറിനടുത്തുള്ള പാഞ്ചാ സാഹിബ് ഗുരുദ്വാര. ഗുരുനാനാക്കിന്റെ ജന്മദിനമായ ഏപ്രില്‍  13ന് ഇവിടെ വലിയ ആഘോഷമാണ്. ഇതില്‍ പങ്കെടുക്കാനാണ് പഞ്ചാബില്‍ നിന്നുള്ള തീര്‍ത്ഥാടന സംഘം എത്തിയത്.

മൂന്ന് കുട്ടികളുടെ അമ്മയാണ് 31 കാരിയായ കിരണ്‍ ബാല. 2013 ല്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍തൃപിതാവിന്റെ സംരക്ഷണയിലായിരുന്നു കിരണ്‍ ബാല. ഫേസ്ബുക്ക് വഴിയുള്ള ബന്ധമാണ് പാകിസ്ഥാന്‍കാരനുമായിട്ടെന്ന് ഭര്‍തൃപിതാവ് ടരസേം സിംഗ് ആരോപിയ്ക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button