പെരുമ്പാവൂര്‍ വെങ്ങോല വലിയകുളത്ത് നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ അറിഞ്ഞില്ലേ എന്ന് സംശയം. കാരണം കത്വയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് വ്യാജ ഹര്‍ത്താല്‍ നടത്തിയും വര്‍ഗ്ഗീയ സംഘര്‍ഷത്തിനു ഒരുക്കം കൂട്ടുകയും ചെയ്തവര്‍ ഈ പീഡനത്തിന്റെ പേരില്‍ ഒരു മെഴുകുതിരി പ്രതിഷേധം പോലും നടത്തിയില്ല. . കത്വ സംഭവത്തിനു കൊടുത്ത പരിഗണന പെരുമ്പാവൂരിലെ പെണ്‍കുട്ടിയ്ക്ക് കൊടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഈ മാസം ആദ്യമാണ് നാലുവയസ്സുകാരി പീഡനത്തിനിരയായത്. കേസില്‍ അന്വേഷണം നടക്കുകയാണ്. തമിഴ്നാട് സ്വദേശിയായ പ്രതി നാടുവിട്ടതായാണ് സൂചന. ഈ കേസ് ഒതുക്കിത്തീർക്കാൻ സിപിഎം പഞ്ചായത്ത് അംഗം ശ്രമിച്ചുവെന്ന് ആരോപണമുണ്ട്. വലിയകുളത്ത് കെട്ടിടനിർമ്മാണ തൊഴിലാളിയായ തമിഴ്നാട്ടുകാരനാണ് പ്രതി. വാർഡ് അംഗത്തിന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ പോലിസ് കേസെടുത്തത്. ഇന്നലെ ചൈൽഡ് ലൈൻ പ്രവർത്തകരും, പെരുമ്പാവൂർ സി.ഐ.ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് കുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായാതാണോ? അതോ കേസില്‍ സി പി എം നേതാവിന്റെ ഇടപെടലാണോ ഈ സംഭവത്തില്‍ പ്രതിഷേധത്തിന് തടസ്സം!!
ഇതിനിടെയാണ് സിപിഎം വാർഡ് അംഗം കേസ് ഒതുക്കീത്തീർക്കാൻ ശ്രമിച്ചുവെന്ന് ആരോപണം ഉയരുന്നത്. സിപിഎം നേതാവിന്റെ വീടിനോട് ചേർന്ന ഷെഡിൽ വെച്ചാണ് ആ പിഞ്ചു കുഞ്ഞ് ആക്രമിക്കപ്പെടുന്നത്. ഈ സംഭവം ആരുമറിയാതെ ഒതുക്കി തീർക്കാൻ അസം സ്വദേശിയായ കുട്ടിയുടെ അമ്മക്ക് 2000 രൂപ വാഗ്ദാനം ചെയ്തത് ഭരണ പക്ഷ പാർട്ടിയുടെ വാർഡ് മെമ്പറാണ്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ കപട പ്രതിഷേധക്കാര്‍ക്ക് എതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഭരണ പക്ഷമായതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ നേതാവിന് കഴിയും എന്നും അതാണ് ആരും ഈ വിഷയത്തില്‍ പ്രതിഷേധിക്കാത്തതെന്നും ആരോപണമുണ്ട്. വീട്ടു മുറ്റത്ത് നടന്ന പീഡനത്തെ പോലും കണ്ടില്ലെന്ന് നടിക്കുന്നവർക്ക് നഷ്ടപ്പെടുന്നത് ലോകത്ത് എവിടെയും നടക്കുന്ന പീഡനങ്ങളെ എതിർക്കാനുള്ള ധാർമ്മിക അവകാശം തന്നെയാണ്. വേണ്ടപ്പെട്ടവർ ചെയ്ത അക്രമങ്ങളെ തമസ്ക്കരിക്കുന്നവർ മറുപക്ഷത്തിന് അതേ സംഗതി മറ്റൊരവസരത്തിൽ ചെയ്യാനുള്ള അനുമതി നൽകുക കൂടിയാണെന്ന് മറക്കരുതെന്നും വിമര്‍ശകര്‍ പറയുന്നതില്‍ സത്യമില്ലേ!
ഈ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്‍ പ്രതികരിച്ചിട്ടില്ല. സ്വന്തം പാര്‍ട്ടി നേതാവ് ഈ കേസില്‍ അനാവശ്യമായി ഇടപെടുന്നുണ്ടെന്ന ആരോപണത്തില്‍ പോലും ആരും പ്രതികരിക്കുന്നില്ല. എന്തുകൊണ്ട് രണ്ടു നീതി? ഇത് ചോദ്യം ചെയ്യാന്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് കഴിയാത്തത് എന്തുകൊണ്ട്? സത്യം തിരിച്ചറിഞ്ഞ്, നന്മയ്ക്കായി പോരാടുന്നവര്‍ ആകേണ്ടവര്‍ വിപണി മൂല്യവും രാഷ്ട്രീയ ലാഭവും മാത്രമാണ് പ്രതിഷേധത്തിന് പോലും നോക്കുന്നത്. ഇത് അപമാനമാണ്. രാഷ്ട്രീയത്തിനും മതത്തിനും മേലേ ഒരു പരുന്തും പറക്കില്ല ഈ കേരളത്തിൽ എന്തിനു തെളിവാണ് ഈ സംഭവം. പീഡനത്തിനെതിരെ പ്രതിഷേധിക്കാന്‍ ജാതിയും മതവും ദേശവും തീരുമാനിക്കുന്നത് നല്ലതല്ലെന്നെന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു
Post Your Comments