രണ്ട് പെണ്‍ മക്കള്‍ക്കൊപ്പം പെണ്‍വാണിഭം നടത്തി വരികയായിരുന്നു നുപുര്‍. ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റൊരിടത്ത് താമസിക്കുമ്പോഴായിരുന്നു സ്ത്രീ പെണ്‍മക്കള്‍ക്കൊപ്പം വാണിഭം നടത്തിയത്. ഇവര്‍ക്ക് മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസും നാട്ടുകാരും. ബംഗാളിലെ പുറത്തൂരിലുള്ള മല്‍ഡയില്‍ സ്വന്തം വീട്ടിലാണ് ഇവര്‍ വാണിഭം നടത്തിയിരുന്നത്. സംഭവം പുറത്തായതോടെ നാട്ടുകാര്‍ പോലീസ് സഹായം തേടുകയായിരുന്നു.
സ്ത്രീയെയും മക്കളെയും നാട്ടുകാര്‍ പലപ്രാവശ്യം താക്കീത് ചെയ്തിട്ടും മാറ്റം ഉണ്ടായില്ല. തുടര്‍ന്ന് ഇത് അഴസാനിപ്പിക്കാനായി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്ത്രീയുടെ ഭര്‍ത്താവ് നേപാള്‍ ദാസ് ബിസിനസ് ആവശ്യങ്ങള്‍ക്കായി മറ്റൊരിടത്താണ് താമസിക്കുന്നത്. ഇയാളുടെ ഭാര്യ നുപുര്‍ ദാസ് രണ്ട് പെണ്‍മക്കള്‍ക്കും ഒരുആണ്‍കുട്ടിക്കുമൊപ്പമാണ് താമസിക്കുന്നത്.
തുടര്‍ന്നാണ് നുപുര്‍ പെണ്‍വാണിഭം നടത്തുന്നതായുള്ള വിവരം നാട്ടുകാര്‍ക്ക് മനസിലാകുന്നത്. രാത്രിയാകുമ്പോള്‍ പലരും നുപുറിന്റെ വീട്ടില്‍ വന്നു പോകുന്നതായി നാട്ടുകാര്‍ പറയുന്നു. നുപുരിനെയും പെണ്‍മക്കളെയും ഉപദേശിച്ചപ്പോള്‍ ഇവര്‍ അസഭ്യം വിളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയച്ചത്.
Post Your Comments