സിദ്ധി: ട്രക്ക് നദിയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു, 30 പേര്‍ക്ക് പരിക്കേറ്റു. സോന്‍ നദിക്ക് മുകളിലുള്ള പാലത്തില്‍ നിന്ന് ട്രക്ക് നദിയിലേക്ക് മറിയുകയായിരുന്നു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. വാഹനത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സിന്‍ഗ്രുളിയില്‍ നിന്ന് സിദ്ധിയിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ:നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് 18 പേര്‍ മരിച്ചു
Post Your Comments