ഫിലഡല്‍ഫിയ: പറക്കിലിനിടെ യാത്രവിമാനത്തിലുണ്ടായ എന്ജിന് തകരാറിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്തില്‍ 143 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യുഎസ് വിമാനത്തിന്റെ ജനാലകളും ചിറകും പുറംചട്ടയിലും സാരമായ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കാനായി. ഫില്‍ഡല്‍ഫിയ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്.
ബോയിംഗ് വിമാനം ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11.20 ന് സുരക്ഷിതമായി നിലത്തിറങ്ങി. സംഭവത്തില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയ വിമാനത്താവളത്തില്‍നിന്നും ഡാളസിലേക്കു പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം 1380 ആണ് അപകത്തില്‍പെട്ടത്.എന്‍ജിനില്‍ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് പൊട്ടിത്തെറിയുണ്ടായതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.
Post Your Comments