ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ മനുഷ്യ ബീജം നിറച്ച ബലൂണുകള്‍ എറിഞ്ഞതായുള്ള ആരോപണം വ്യാജമാണെന്ന് റിപ്പോർട്ട്. വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Read Also: ഭാര്യമാര്‍ സ്‌നേഹിക്കുന്നത് സുഹൃത്തുക്കളെ : ഭര്‍ത്താക്കന്‍മാരെ ഞെട്ടിച്ച് റിപ്പോര്‍ട്ട്
ചായം നിറച്ച ബലൂണുകള്‍ക്ക് പകരം ചില സാമൂഹ്യ ദ്രോഹികള്‍ ശുക്ലം നിറച്ച് ബലൂണെറിഞ്ഞ് ഹോളി ആഘോഷിച്ചെന്ന് എല്‍എസ്‌ആര്‍ കോളേജ് വിദ്യാര്‍ഥികള്‍ ആരോപിക്കുകയുണ്ടായി. ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ മറ്റുചില കോളേജുകളിലെ വിദ്യാര്‍ഥികളും ഇതേ പരാതി ഉന്നയിച്ചിരുന്നു. ഇതോടെ ഒരു യുവതി പരാതിയുമായി എത്തുകയുണ്ടായി. തുടർന്ന് ഇവരുടെ വസ്ത്രം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നതോടെയാണ് പരാതി അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായത്.
Post Your Comments