തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം ജാഗ്രതാ നിര്‍ദ്ദേശം. വടക്കന്‍ കേരളത്തില്‍ പ്രത്യേക സുരക്ഷ പാലിക്കാനും പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാനും ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു. അവധിയിലുള്ള മുഴുവന്‍ പോലീസുകാരോടും തിരിച്ച് ജോലിയ്ക്ക് കയറാനും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞ തിങ്കളാഴ്ച കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് വാട്സ്ആപ്പുകളിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായിരുന്നു. അജ്ഞാത സന്ദേശം വ്യാപകമായി പ്രചരിക്കുകയും ഇതേ തുടര്‍ന്ന് കേരളത്തില്‍ പലഭാഗങ്ങളിലും തെരുവിലിറങ്ങിയ യുവാക്കള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരുന്നു. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തുരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
Post Your Comments