Latest NewsNewsIndia

മദ്യപിച്ച ശേഷം അമിതമായി ദാഹിക്കുന്നതിന്റെ കാരണം ഇതാണ്

മദ്യപിച്ച ശേഷം അമിതമായി ദാഹിക്കുന്നതിന്റെ കാരണം ഇതാണ്. ഗവേഷകര്‍ മദ്യമോ പഞ്ചസാരയോ അമിതമായി ഉപയോഗിച്ചാല്‍ ദാഹം തോന്നുന്നതിന് കാരണം കണ്ടെത്തിയിരിക്കുകയാണ്. ഇതിനു പിന്നിൽ തലച്ചോറിലെ ഒരു ഹോര്‍മോണ്‍ ആണെന്നാണ് പഠനം. ഇതിനു കാരണം കരളില്‍ ഉല്‍പാദിപ്പിക്കുന്ന FGF21 എന്ന ഹോര്‍മോണ്‍ ആണ്. ഇതു കരളില്‍നിന്നു രക്തം വഴി തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്തെത്തിയാണ് തലച്ചോറിന് അമിതദാഹം ഉണ്ടാക്കുന്ന സിഗ്‌നല്‍ നല്‍കുന്നത്.

ഈ പഠനത്തിനു നേതൃത്വം നല്‍കിയത് ഓസ്ട്രിയ മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഡോക്ടര്‍ ക്ലിവര്‍ ആണ്. മദ്യമോ ജ്യൂസോ കുടിച്ച ശേഷം ആദ്യത്തെ രണ്ടു മണിക്കൂറില്‍ FGF21 ഹോര്‍മോണ്‍ അളവ് ശരീരത്തില്‍ ക്രമാതീതമായി വര്‍ധിച്ചത് ഹോര്‍മോണ്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ FGF21 ഭാവിയില്‍ മദ്യപാനം തടയാനുള്ള മരുന്നായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ കരുതുന്നു.

read also: മദ്യമെന്ന് കരുതി കഴിച്ചത് വിഷം: വൃദ്ധന് ദാരുണാന്ത്യം

ഈ അമിതദാഹം ശരീരത്തിലെ ജലാംശം നഷ്ടമാകാതെ സൂക്ഷിക്കുന്നതിന് ശരീരംതന്നെ കണ്ടെത്തിയ ഒരു കുറുക്കുവഴിയാണ്. ശരീരത്തിലെ FGF21 ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെക്കുറിച്ചു ഗവേഷകര്‍ക്ക് ആധികാരികമായ വിവരം നല്‍കിയത് 21 പേരില്‍ നടത്തിയ പഠനമാണ്. മദ്യം, പഞ്ചസാര ചേര്‍ത്ത ജ്യൂസ് എന്നിവ കുടിച്ച ശേഷം ഇവരുടെ ശരീരത്തിലെ എ21 ഹോര്‍മോണ്‍ അളവു വര്‍ധിച്ചതായും പിന്നീട് അമിതമായി ദാഹം അനുഭവപ്പെട്ടതായും ഗവേഷകര്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button