തിരുവനന്തപുരം : പ്രസവ ശുശ്രൂഷയ്ക്കായി ആശുപത്രിയില്‍ എത്തിച്ച യുവതിയെ കാണാത്തതില്‍ ദുരൂഹത. കിളിമാനൂര്‍ മടവൂര്‍ സ്വദേശി ഷംനയെയാണു ചൊവ്വാഴ്ച മുതല്‍ കാണാതായത്. തിരുവന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കായി രാവിലെ 11 മണിയോടെ എത്തിയതായിരുന്നു ഷംന. തുടര്‍ന്നു ലാബില്‍ സ്‌കാനിങ്ങിനും മറ്റു പരിശോധനകള്‍ക്കുമായി കയറി. ഈ സമയം കൂട്ടിരുപ്പുകാര്‍ എല്ലാം പുറത്തായിരുന്നു. 1.30 ആയിട്ടും ഷംനയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവര്‍ ആശുപത്രിയില്‍ എവിടെയും ഇല്ല എന്നു മനസിലായത്.
തുടര്‍ന്ന് ആശുപത്രിയില്‍ വന്‍ പ്രതിഷേധം ഉണ്ടായി. പോലീസും സെക്യൂരിറ്റി ഉദ്യോഗസ്രും നടത്തിയ തെരച്ചിലിലും ഇവരെ കണ്ടെത്താനായില്ല. വൈകിട്ട് 6.30 ഓടെ ഷംനയുടെ ഫോണില്‍ നിന്നു ഭര്‍ത്താവിന്റെ ഫോണിലേയ്ക്ക് ഒരു കോള്‍ വന്നിരുന്നു. ഈ കോളിന്റെ ടവര്‍ ലൊക്കേഷന്‍ കോട്ടയമായിരുന്നു. ഇതിനു ശേഷം ഫോണ്‍ വീണ്ടും സ്വിച്ച് ഓഫായി. തുടര്‍ന്നുള്ള പരിശോധനയില്‍ വൈകിട്ട് 7.30 ഓടെ ടവര്‍ ലൊക്കേഷന്‍ എറണാകുളം നോര്‍ത്തായിരുന്നു എന്നു കണ്ടെത്തി. ഷംനയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
Post Your Comments