ഇപ്പോള്‍ കുട്ടിക്രിക്കറ്റിനാണ് ആരാധകര്‍ ഏറെയും. അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു ക്രിക്കറ്റ് കുട്ടിക്രിക്കറ്റിന്റെ ആവേശത്തിലേക്ക് എത്തിയത്. ഐപിഎല്ലിന്റെ വരവോടെ ക്രിക്കറ്റ് ആവേശം അണപൊട്ടി. സിക്സറുകള്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും പായാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ നാളുകളായി ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്തിരുന്ന ഒരു സംഭവം വീണ്ടും ഉയര്‍ന്ന് വന്നിരിക്കുകയാണ്.
സംഭവം ചര്‍ച്ചയാണെങ്കിലും രസകരമായി ഇത് ആദ്യം അവതരിപ്പിച്ചത് ഇന്ത്യയുടെ സൂപ്പര്‍താരം മഹേന്ദ്ര സിങ് ധോണിയായിരുന്നു. കൊല്‍ക്കത്തയ്ക്കെതിരെ സിക്സര്‍ മഴ പെയ്ത് മത്സരത്തിനു ശേഷമായിരുന്നു ധോണിയുടെ അമ്പരിപ്പിക്കുന്ന പ്രതികരണം. സ്റ്റേഡിയത്തിനു മുകളിലൂടെ പുറത്തേക്കു പോവുന്ന സിക്സറിന് ആറു റണ്‍സ് പോരെന്നും അങ്ങനെ പുറത്തു പോകുന്ന സിക്സറിന് എട്ട് റണ്‍സ് നല്‍കണമെന്നും തമാശരൂപത്തില്‍ ധോണി പറഞ്ഞു.
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്സ്-കിങ്സ് ഇലവന് പഞ്ചാബ് മത്സരത്തില്‍ 31 സിക്സറുകള്‍ പറന്നതും ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറന്ന മത്സരമാണിത്. അതേസമയം, സിക്സറുകള്‍ക്ക് അധിക റണ്‍സ് വേണ്ടെന്നാണ് കൂടുതല്‍ ക്രിക്കറ്റ് പ്രേമികള്ക്കിടിലും ഉള്ള വികാരം. ഇത്തരം പരിഷ്കരണങ്ങള്‍ ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുമെന്നും ഇക്കാര്യം ആലോചിക്കുക കൂടി വേണ്ടെന്നുമാണ് ഇക്കൂട്ടരുടെ വാദം.
Post Your Comments