ലണ്ടന്‍: രാജ്യം തന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നതായും അതൊരു മഹത്തരമായ കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചായക്കച്ചവടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള തന്റെ ജീവിതയാത്രയെക്കുറിച്ച് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ വിചാരിച്ചാല്‍ ഒരു ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി അത്രയധികമാണ്. റെയില്‍വേസ്റ്റേഷനില്‍ നിന്ന് രാജകൊട്ടാരത്തിലേക്ക് എന്ന് പറയാന്‍ എളുപ്പമാണെങ്കിലും ആ യാത്ര വളരെയധികം പ്രയാസങ്ങള്‍ നിറഞ്ഞതാണെ വ്യക്തമാക്കുകയുണ്ടായി.
Read Also: പാക്കിസ്ഥാന് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി
പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഞാന്‍ തളരാറില്ല. കാരണം,എന്റെ പ്രതീക്ഷ നശിക്കുന്ന അതേനിമിഷം ജോലി ചെയ്യാനുള്ള ഊര്‍ജവും നശിച്ചുപോവും. ഒരുവന് അവനവനില്‍ തൃപ്തി കണ്ടെത്തുന്നതോടെ അവന്റെ ജീവിതം അവസാനിക്കുകയാണ്. ജീവിതത്തോടുള്ള ത്വര ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്ക്കുമുണ്ടെന്നതില് ഞാന്‍ അതിയായി സന്തോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments