Latest NewsKeralaNews

ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം ;പോലീസ് കേസെടുത്തു

വീണ്ടും കേരളത്തിൽ സദാചാര ഗുണ്ടകൾ വിലസുന്നു. ബീച്ചിൽ സായാഹ്ന കാഴ്ച കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെയാണ് സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായത്. യുവതിയുടെ കയ്യിൽ കടന്ന് പിടിച്ച് അപമാനിക്കാനുള്ള ശ്രമവും ഉണ്ടായി. കാസര്‍കോട് ചേരങ്കൈ കടപ്പുറത്ത് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.

29 കാരിയുടെ പരാതിയില്‍ 19 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ ഒരാള്‍ പോലീസ് പിടിയിലായി. ഒപ്പമുള്ളത് ഭാര്യയല്ലെന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ സദാചാര ഗുണ്ടാ ആക്രമണം. തങ്ങളുടെ കേന്ദ്രമാണിതെന്നും, തങ്ങളുടെ അനുമതിയില്ലാതെ ഇവിടേക്ക് പ്രവേശനമില്ലെന്നുമായിരുന്നു ഗുണ്ടകളുടെ വാദം.

സദാചാര ഗുണ്ടകൾ ചേർന്ന് ഭർത്താവിനെ ആക്രമിക്കുകയും തന്റെ കൈയ്യില്‍ കടന്നുപിടിച്ച് അപമാനിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് അക്രമികളില്‍ ഒരാളെ പിടികൂടി. പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ തടഞ്ഞ് പ്രതികളെ രക്ഷപെടുത്തിയ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ചേരങ്കൈ കടപ്പുറത്തെ പി.കെ. അബ്ദുല്‍ ഹമീദ് (34), ഖാദര്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സദാചാര ഗുണ്ടാ സംഘത്തില്‍പ്പെട്ട ഫാറൂഖ് (22) ആണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button