മക്ക ; ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍ എത്തിയ മലയാളി വീട്ടമ്മ നിസ്‌കാരത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മയിലെ പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ ഖദീജ (70) യാണ് മരിച്ചത്. മഗ്‌രിബ് നിസ്‌ക്കാരത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഖദീജ ഉടന്‍ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെയാണ് കുടുംബ സമേതം ഖദീജ ഉംറ നിര്‍വ്വഹിക്കാനായി മക്കയിലെത്തിയത്. മക്കള്‍: മുഹമ്മദ് ഹാജി, സിദ്ദീഖ് ഹാജി, ഉമറുല്‍ ഫാറൂഖ്, ഫാത്വിമ, ആഇശ.
Read also ;യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചതില്‍ ദുരൂഹത
Post Your Comments