മുംബൈ: മുംബൈ ഇന്ത്യന്‍സിന് വിജയ തുടക്കം. മുംബൈ മടക്കിക്കെട്ടിയത് മികച്ച ലൈനപ്പുള്ള ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെയാണ്. കോഹ്‌ലിയെയും കൂട്ടരെയും രോഹിത്തും ടീമും തറപറ്റിച്ചത് മുംബൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിനാണ്.
കളി തോറ്റെങ്കിലും മത്സരത്തിലെ താരം വിരാട് കോഹ്‌ലി തന്നെയായിരുന്നു. കോഹ്‌ലിയുടെത് രോഹിത് ശര്‍മ്മയെ വെല്ലുന്ന പ്രകടനമായിരുന്നു. കോഹ്ലി മാത്രമായിരുന്നു മികച്ച തുടക്കമായിരുന്നെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ബെംഗളൂരു നിരയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ മികച്ച പ്രകടനവുമായി ക്രീസില്‍ നിന്നത്. 62 ബോളില്‍ നിന്ന് നാല് സിക്സറുകളും ഏഴ് ബൗണ്ടറികളും പറത്തിയ കോഹ്ലി 92 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.
read also: വിരാട് കോഹ്‌ലി കാരണം റോയല്‍ ചലഞ്ചേഴ്‌സിന് നഷ്ടമായത് പതിനൊന്ന് കോടിയിലേറെ രൂപ
കോഹ്ലി 92 റണ്‍സ് പ്രകടനത്തോടെ ഐ.പി.എല്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, ജയിക്കാമായിരുന്ന കളി തോറ്റതില്‍ തനിക്ക് നിരാശയുണ്ടെന്നും ഈ തൊപ്പി താനിപ്പോള്‍ അര്‍ഹിക്കുന്നില്ലെന്നും ഇത് ധരിക്കുന്നതില്‍ ഒട്ടും സന്തോഷമില്ലെന്നും കോഹ്ലി മത്സരശേഷം പറഞ്ഞു
Post Your Comments