Latest NewsKeralaIndiaNews

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി, ദുരിതത്തിലായി പൊതുജനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങൾക്കു പണം നൽകുന്നതു സർക്കാർ നിർത്തിയതോടെ ജനം ദുരിതത്തിലാകുന്നു. തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ചു കടം വാങ്ങി വീട് അറ്റകുറ്റപ്പണിയും ശുചിമുറി നിർമാണവും ഉൾപ്പെടെ പൂർത്തിയാക്കിയ സാധാരണക്കാർ ആരോടു പരാതി പറയുമെന്നറിയാതെ വലയുന്നു. ട്രഷറികളിൽ പണമില്ലാത്തതിനെത്തുടർന്ന് മാർച്ച് 25 മുതൽ തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകൾ മാറിനൽകിയിട്ടില്ല. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല. ഇതോടെ തദ്ദേശസ്ഥാപനങ്ങളെ വിശ്വസിച്ച പൊതുജനം ദുരിതത്തിലാകുകയാണ്.

also read:തൊഴിൽക്കരം കൂട്ടാൻ കേരളം കേന്ദ്രത്തിന്റെ സഹായം തേടുന്നു

മാർച്ച് അവസാനവാരം മാറേണ്ട തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകൾ ഇപ്പോഴും മാറിയിട്ടില്ല. ഇത്തവണ പദ്ധതി നടത്തിപ്പിൽ വൻ കുതിപ്പാണ് തദ്ദേശസ്ഥാപനങ്ങൾ നടത്തിയത്. എന്നാൽ, പൂർത്തിയാക്കിയ പദ്ധതികൾക്കു പണം ലഭിക്കാതായതോടെ തദ്ദേശസ്ഥാപനങ്ങളിലെ ഇടതുഭരണസമിതികൾ വരെ പ്രതിരോധത്തിലായി.
സർക്കാർ പണം അനുവദിക്കാത്തതോടെ പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങൾ പരസ്യ പ്രതിഷേധം തുടങ്ങി. എന്നാൽ പ്രശ്‌നം പരിഹരിക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്ന് നിലപാടിലാണ് ധനവകുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button