തിരുവനന്തപുരം: ശമ്പളത്തിനനുസരിച്ച് തൊഴില്‍ക്കരം കൂട്ടാന്‍ ഭരണഘടന ഭേദഗതിചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളത്തിന്റെ തീരുമാനം. നിലവിൽ ശമ്പളം എത്രയാണെങ്കിലും ഒരുവ്യക്തിയില്‍നിന്ന് ആറുമാസം ഈടാക്കാവുന്ന പരമാവധി തൊഴില്‍ക്കരം 1250 രൂപയാണ്. വര്‍ഷം 2500 രൂപയും. 1988-ല്‍ ഭരണഘടനാവ്യവസ്ഥയനുസരിച്ചാണ് ഈ പരിധി നിർദേശിക്കപ്പെട്ടത്.
പലതവണ ശമ്പളം കൂട്ടിയിട്ടും പഴയനിരക്ക് തുടരുന്നത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനം ചോര്‍ത്തിക്കളയുകയാണെന്നും, മിക്ക സംസ്ഥാനങ്ങളും കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിതെന്നും തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് വ്യക്തമാക്കി. ഉയര്‍ന്നപരിധി 11,500 രൂപവരെയാക്കണമെന്ന് ധനകാര്യകമ്മീഷനുകൾ മുൻപ് നിർദേശിച്ചിരുന്നു. ഭരണഘടനയില്‍നിന്നുമാറ്റി കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിലൂടെ തൊഴില്‍ക്കരം പരിഷ്‌കരിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിരുന്നു.
Post Your Comments