പ്രതീകാത്മക ചിത്രം :
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവിൽ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ മൂന്നില്‍ കൂടുതല്‍ പേര് സംഘം ചേരാനോ, പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Post Your Comments