വാഷിങ്ടണ്‍: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ക്യൂബയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരായ വിദേശികളെ വിചിത്രരോഗം ബാധിച്ചതായി റിപ്പോർട്ട്. ശക്തവും വിചിത്രവുമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നതിന് പുറമെ ശക്തമായ തലവേദന, തലകറക്കം, ഛര്‍ദി എന്നിവയും ക്യൂബയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്കാണ് കൂടുതലും രോഗലക്ഷണങ്ങൾ ഉള്ളത്.
Read Also: വധശിക്ഷ കാത്തുകഴിഞ്ഞയാള് ജയിലിനുള്ളിൽ വച്ച് മരണമടഞ്ഞു
ചിലര്‍ക്ക് ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നു. എഴുതുമ്പോഴും പറയുമ്പോഴും കൃത്യമായ വാക്കുകള്‍ ഉപയോഗിക്കാന്‍ പോലും മറ്റ് ചിലര്‍ ബുദ്ധിമുട്ടുന്നുണ്ട്. ഉറങ്ങി കിടക്കുമ്പോള്‍ ഭയാനകമായ ശബ്ദം കേള്‍ക്കുന്നതാണ് മറ്റ് ചിലരില്‍ കണ്ടെത്തിയ ലക്ഷണം. എന്നാല്‍, ഒരേ മുറിയില്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് ഈ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നില്ല. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ നിഗമനം. എന്നാല്‍, അത് സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
Post Your Comments