KeralaLatest NewsNews

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മരണം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ആ​ലു​വ: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ക്കേസില്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവര്‍ത്തകര്‍ ആ​ലു​വ​ റൂറല്‍ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.

സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലും കുപ്പിച്ചില്ലുകളും വലിച്ചെറിഞ്ഞു. സംഘര്‍ഷത്തില്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അധ്യക്ഷന്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button